11:15pm 17 April 2026
NEWS
സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് പുതിയ തരംഗം സൃഷ്ടിക്കാന്‍ എച്ച്എംഡി ബ്രാന്‍ഡ് അംബാസഡറായി രാഘവ് ജുയല്‍
17/04/2026  05:49 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് പുതിയ തരംഗം സൃഷ്ടിക്കാന്‍ എച്ച്എംഡി ബ്രാന്‍ഡ് അംബാസഡറായി രാഘവ് ജുയല്‍

കൊച്ചി: ആഗോള സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ എച്ച്എംഡി (ഹ്യൂമന്‍ മൊബൈല്‍ ഡിവൈസസ്) തങ്ങളുടെ പുതിയ ബ്രാന്‍ഡ് അംബാസഡറായി പ്രശസ്ത നടനും കലാകാരനുമായ രാഘവ് ജുയലിനെ പ്രഖ്യാപിച്ചു. സിനിമകളിലൂടെയും ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയും യുവാക്കള്‍ക്കിടയില്‍ വന്‍ സ്വാധീനമുള്ള രാഘവ് ജുയലിന്‍റെ വരവോടെ ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വലിയൊരു മാറ്റത്തിനാണ് കമ്പനി ലക്ഷ്യമിടുന്നത്. റിയാലിറ്റി ഷോകളിലൂടെ തുടങ്ങി ബോളിവുഡ് സിനിമകളിലും ഒടിടി പ്ലാറ്റ്ഫോമുകളിലും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച രാഘവ് ജുയല്‍, ജെന്‍ സീ, മില്ലേനിയല്‍ വിഭാഗങ്ങളുടെ പ്രിയതാരമാണ്. എച്ച്എംഡിയുടെ നൂതനമായ സ്മാര്‍ട്ട്ഫോണ്‍ ആശയങ്ങളുമായി പൊരുത്തപ്പെടുന്നതാണ് രാഘവിന്‍റെ തനതായ ശൈലിയും സര്‍ഗാത്മകതയും ഒത്തുചേരുന്ന വ്യക്തിത്വം.

2026ല്‍ ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സുമായുള്ള ഔദ്യോഗിക പങ്കാളിത്തം, വോയ്സ് ടെക്നോളജിക്കായി സര്‍വം എഐയുമായുള്ള സഹകരണം, ഫ്ളിപ്കാര്‍ട്ടുമായുള്ള ലോഞ്ച് പാര്‍ട്ണര്‍ഷിപ്പ് എന്നിവയ്ക്ക് പിന്നാലെയാണ് എച്ച്എംഡിയുടെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ പ്രഖ്യാപനം. പുതിയ സ്മാര്‍ട്ട്ഫോണ്‍ നിരയുമായി വിപണി പിടിക്കാന്‍ തയ്യാറെടുക്കുന്ന എച്ച്എംഡി, രാജ്യത്തുടനീളം 360ഡിഗ്രി ക്യാമ്പയിനുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ , സോഷ്യല്‍ മീഡിയ, പരസ്യ ബോര്‍ഡുകള്‍ എന്നിവ വഴി രാഘവ് ജുയല്‍ എച്ച്എംഡിയുടെ മുഖമായി മാറും.

എച്ച്എംഡിയുടെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് ഞങ്ങള്‍ കടക്കുമ്പോള്‍ രാഘവ് ജുയലുമായുള്ള ഈ പങ്കാളിത്തം വളരെ നിര്‍ണായകമാണെന്ന് എച്ച്എംഡി ഇന്ത്യ, ഏഷ്യ പസിഫിക്, ഓസ്ട്രേലിയ ആന്‍ഡ് ന്യൂസിലാന്‍ഡ് വൈസ് പ്രസിഡന്‍റും സിഇഒയുമായ രവി കുന്‍വാര്‍ പറഞ്ഞു. സര്‍ഗാത്മകതയും പുതുമയും ആഗ്രഹിക്കുന്ന ജെന്‍ സീ വിഭാഗത്തിലേക്ക് എച്ച്എംഡിയുടെ മൂല്യങ്ങള്‍ എത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. ഫ്ളിപ്കാര്‍ട്ട് വഴി ഞങ്ങളുടെ പുതിയ സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഈ സഹകരണം അത്യന്തം ആവേശം നിറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാങ്കേതികവിദ്യ കേവലം അല്‍ഗോരിതങ്ങള്‍ക്കപ്പുറം മനുഷ്യര്‍ക്ക് ഉപകാരപ്രദമാകണം എന്ന എച്ച്എംഡിയുടെ കാഴ്ചപ്പാട് തന്നെ ആകര്‍ഷിച്ചുവെന്ന് രാഘവ് ജുയല്‍ പ്രതികരിച്ചു. ഓരോ നിമിഷവും അര്‍ഥവത്തായ രീതിയില്‍ പകര്‍ത്താന്‍ സഹായിക്കുന്ന എച്ച്എംഡിയുടെ സ്മാര്‍ട്ട്ഫോണുകള്‍ ക്രിയേറ്റര്‍മാര്‍ക്ക് വലിയ കരുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img